Wednesday 03 April 2019 04:46 PM IST : By സ്വന്തം ലേഖകൻ

’ഫോട്ടോഗ്രാഫറി’ലെ ബാലതാരം മണി നായകനാകുന്നു, നായികയായി അനുമോൾ

mani178

’ഫോട്ടോഗ്രാഫര്‍’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലതാരമാണ് മണി. ആ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും മണിക്ക് ലഭിച്ചു. വർഷങ്ങൾക്ക് ശേഷം മണി മലയാളത്തിൽ നായകനായി എത്തുന്നു. ’ഉടലാഴം’ എന്ന സിനിമയിലൂടെയാണ് മണി നായകനായെത്തുന്നത്. ചിത്രത്തിൽ അനുമോളാണ് നായിക. എഴുത്തുകാരനായ ഉണ്ണികൃഷ്ണന്‍ ആവള തിരക്കഥയെഴുതി സം‌വിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉടലാഴം.’ ‘വിമെന്‍സെസ്’, ‘ലാസ്റ്റ് പേജ്’ എന്നീ ശ്രദ്ധേയ ഡോക്യുമെന്ററി  സിനിമകളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണന്‍.

ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അബു വളയംകുളം, രാജീവ് വെള്ളൂര്‍, നിലമ്പൂര്‍ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനില്‍, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനര്‍. ബിജിബാല്‍ പശ്ചാത്തല സംഗീതവും, ഗായിക സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്ന് സംഗീത സം‌വിധാനവും നിര്‍‌വഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എ. മുഹമ്മദാണ് കാമറ.