Tuesday 19 March 2019 05:20 PM IST : By സ്വന്തം ലേഖകൻ

ഒപ്പം അഭിനയിക്കാൻ വിമുഖത കാണിച്ച് താരങ്ങൾ; നിത്യ മേനോന്‍ തുറന്നുപറയുന്നു

nithya123

തനിക്കൊപ്പം ജോലി ചെയ്യാൻ സിനിമാ മേഖലയിലെ ചില താരങ്ങൾ വിമുഖത കാണിച്ചതായി തുറന്നു പറഞ്ഞ് നടി നിത്യ മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. സുഹൃത്തുക്കൾ പറഞ്ഞാണ് ഇക്കാര്യങ്ങൾ താൻ അറിഞ്ഞതെന്നും നിത്യ മേനോൻ വെളിപ്പെടുത്തി.

"പലപ്പോഴും താരങ്ങൾ പറയുന്നത് ആളുകൾ അവിശ്വസിക്കുകയോ അല്ലെങ്കിൽ അക്കാര്യങ്ങൾ വളച്ചൊടിക്കുകയോ ആണ് പതിവ്. എന്തു പറഞ്ഞാലും വിമർശിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. എനിക്കിപ്പോൾ സിനിമയിൽ വലിയ തിരക്കൊന്നുമില്ല. കിട്ടുന്ന അവസരങ്ങൾ സ്വീകരിക്കാറുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് താല്പര്യം." നിത്യ മേനോൻ പറയുന്നു.