Friday 31 May 2019 02:25 PM IST : By സ്വന്തം ലേഖകൻ

നിവിൻ പോളി തമിഴിൽ നായകനാവുന്ന ’റിച്ചി’യിലെ ആദ്യ ഗാനം കാണാം (വിഡിയോ, ചിത്രങ്ങൾ)

richie001

സൂപ്പർതാരം നിവിൻ പോളി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ’റിച്ചി’യിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ’സൊല്ലത്താൻ നിനൈക്കിറേൻ..’ എന്നുതുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ബി അജനേഷ് ലോകനാഥാണ്. വേൽമുരുകന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും അജനേഷ് തന്നെയാണ്. നടി ലക്ഷ്മിപ്രിയയും നടൻ നാട്ടിയുമാണ് പാട്ടു സീനിൽ അഭിനയിച്ചിരിക്കുന്നത്.

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്‌നർ ചിത്രത്തിൽ ആക്​ഷൻ ഗെറ്റപ്പിലാണ് നിവിൻ പോളി എത്തുന്നത്. നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

പ്രകാശ് രാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് പ്രകാശ്‌ രാജ്. ശ്രദ്ധ ശ്രീനാഥാണ് സിനിമയിൽ നായികയായെത്തുന്നത്. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന സിനിമയുടെ തമിഴ് പതിപ്പാണ് ’റിച്ചി’.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. നിവിൻ പോളിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങൾ താരം തന്റെ ഫെയ്സ്ബുക് പേജിലൂടെ ഷെയർ ചെയ്തിരുന്നു. ചിത്രങ്ങൾ കാണാം;

1.

richie002

2.