Tuesday 09 April 2019 02:28 PM IST : By സ്വന്തം ലേഖകൻ

ഞണ്ടുകളുടെ നാട്ടിൽ വ്യത്യസ്തനായി നിവിൻ പോളി; ‘എന്താവോ’ എന്ന ഗാനം കാണാം

enthavo

പേരിൽ തന്നെ വ്യത്യസ്തമായ സിനിമയിൽ വ്യത്യസ്തമായ അഭിനയവുമായി നിവിൻ പോളി. ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. ചിത്രത്തിലെ ‘എന്താവോ എന്ന ആദ്യഗാനമാണ് ഇറങ്ങി ഒരുദിവസം കൊണ്ട് തന്നെ ഹിറ്റ് ലിസ്റ്റിൽ ആകുന്നത്.

പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.

ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ചിത്രീകരണം നടന്നത് ലണ്ടനിലാണ്. ഒരു ഫാമിലി എന്റര്‍‌ടെയ്ന്മെന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.