Thursday 11 April 2019 03:17 PM IST : By സ്വന്തം ലേഖകൻ

‘ഹേയ് ജൂഡി’ൽ വ്യത്യസ്തനായി നിവിന്‍ പോളി, ക്യൂട്ടായി തൃഷ; ചിത്രങ്ങൾ കാണാം

jude2

‘ഇവിടെ’ എന്ന ചിത്രത്തിനുശേഷം ശ്യാമപ്രസാദ് - നിവിന്‍ പോളി ഒരുമിക്കുന്ന ചിത്രമാണ് ‘ഹേയ് ജൂഡ്’. ശ്യാമ പ്രസാദ് ചിത്രത്തിൽ മൂന്നാം തവണയാണ് നിവിൻ അഭിനയിക്കുന്നത്. ‘ഹേയ് ജൂഡി’ൽ നിവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ടൈറ്റിൽ റോളിൽ ജൂഡായി എത്തുന്നത് തൃഷയാണ്. മലയാളത്തിൽ ആദ്യമായാണ് തൃഷ അഭിനയിക്കുന്നത്.

‘ഹേയ് ജൂഡി’ല്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാകും നിവിന്‍ പോളി അവതരിപ്പിക്കുക. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന തന്‍റെ പ്രിയപ്പെട്ട ഗാനത്തില്‍ നിന്നാണ് സിനിമയുടെ ടൈറ്റില്‍ രൂപപ്പെട്ടതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറയുന്നു. ദേശീയ പുരസ്കാരം നേടിയ സംവിധായകൻ ശ്യാമ പ്രസാദിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് തൃഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.

1.

jude5

2.

jude3

3.

jude4

4.

jude1