Monday 06 May 2019 05:08 PM IST : By സ്വന്തം ലേഖകൻ

‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ട’ന് ശേഷം ‘ഇബിലീസു’മായി രോഹിത് വരുന്നു!

ibilis1

‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. ആസിഫ് അലിയും ഭാവനയും ഒരുമിച്ച സിനിമ സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ ലഭിച്ചിരുന്നു. കന്നി ചിത്രത്തിന് ശേഷം രോഹിത് ദീപാവലി ദിനത്തിൽ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.

‘ഇബിലീസ്’ എന്നാണു സിനിമയുടെ പേര്. ആസിഫ് അലിയാണ് പുതിയ സിനിമയിലും നായകൻ. മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ നായികയായി എത്തുന്നു. സിദ്ദിഖ്, ലാൽ എന്നിവരാണ് മറ്റു താരങ്ങൾ.  ‘ഓമനക്കുട്ട’ന്റെ തിരക്കഥ ഒരുക്കിയ സമീർ അബ്ദുൾ തന്നെയാണ് ‘ഇബിലീസി’ന്റെ തിരക്കഥയും ഒരുക്കുന്നത്.