Friday 03 May 2019 04:29 PM IST : By സ്വന്തം ലേഖകൻ

തെലുങ്കിൽ അതീവ ഗ്ലാമറിൽ അനു ഇമ്മാനുവൽ; ’ഓക്സിജ’നിലെ പാട്ട് കാണാം

anu-emmanuel-oxygen

നിവിൻ പോളിയുടെ വിജയചിത്രം ’ആക്ഷൻ ഹീറോ ബിജു’വിലൂടെ മലയാളത്തിന് സുപരിചിതയായ അനു ഇമ്മാനുവലിന്റെ തെലുങ്ക് ഗാനം പുറത്തിറങ്ങി. അതീവ ഗ്ളാമറസായിട്ടാണ് ’ഓക്സിജനി’ലെ പാട്ടിൽ അനു എത്തുന്നത്. ഗോപിചന്ദാണ് സിനിമയിൽ നായകൻ.

തെലുങ്കിലെ സൂപ്പർസ്റ്റാർ ജൂനിയര്‍ എൻടിആർ നായകനാവുന്ന ’ത്രിവിക്രമൻ’ എന്ന ചിത്രത്തിൽ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതോടെ അനു തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാകും. തെലുങ്കിൽ പവൻ കല്ല്യാൺ നായകനാകുന്ന ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

’നാനി സ്റ്റാറര്‍ മജ്ജു’ എന്ന സിനിമയിലൂടെയാണ് അനു തെലുങ്കിൽ എത്തിയത്. ജയറാമിന്റെ ’സ്വപ്നസഞ്ചാരി’യിൽ ബാലതാരമായിട്ടായിരുന്നു അനുവിന്റെ സിനിമാ അരങ്ങേറ്റം. വിഡിയോ കാണാം;