Wednesday 17 April 2019 10:58 AM IST : By സ്വന്തം ലേഖകൻ

വടിവേലുവിന്റെ നായികയായി പാർവതി ഓമനക്കുട്ടൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

paru-vadivelu

മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പെൺകുട്ടിയാണ് പാർവതി ഓമനക്കുട്ടൻ. അന്ന് റണ്ണറപ്പായി തിരഞ്ഞെടുത്ത പാർവതിക്ക് പിന്നീട് സിനിമയിലും ഓഫറുകൾ വന്നുതുടങ്ങി. അജിത്തിന്റെ നായികയായി ബില്ല 2വിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴിൽ പാർവതിയെ കണ്ടില്ല. ഇപ്പോൾ വടിവേലു നായകനാകുന്ന ’ഇമ്സായി അരസൻ 24 എഎം പുലികേശി’ എന്ന സിനിമയിൽ പാര്‍വതി നായികയാവുന്നു. ചിമ്പു ദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

parvathy-vadivelu

2006 ൽ പുറത്തിറങ്ങിയ ’ഇമ്സായി അരസൻ 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹാസ്യ രാജാവായ വടിവേലുവിന്റെ രാജ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം.

vadivelu2