Friday 12 January 2018 11:08 AM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാല്‍- അജോയ് വര്‍മ ചിത്രത്തില്‍ നായിക പാര്‍വതി നായര്‍

lal_parvatii

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രത്തില്‍  ബോളിവുഡില്‍ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരായിരിക്കും പിന്നണിയിലെത്തുക. മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് പാര്‍വതി നായരാണ്. അണിയറപ്രവര്‍ത്തകരാണ് ഇപ്പോള്‍ വിവരം പുറത്തു വിട്ടിരിക്കുന്നത്.  ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലാണ് അവസാനമായി പാര്‍വതി അഭിനയിച്ചത്.

നവാഗതനായ സാജു തോമസ്  തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രശസ്ത ബോളവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ്  സിനിമാറ്റോഗ്രാഫര്‍. ഗോല്‍മാല്‍ എഗൈന്‍, സിംഹം റിട്ടോണ്‍സ് എന്നിവയ്ക്ക് വേണ്ടി സംഘട്ടമമൊരുക്കിയ സുനില്‍ റോഡിഗസ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

ത്രി ഇഡിയറ്റ്സ്, ധൂം  എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറീന ടിക്‌സേറിയയാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം ഇതായിരിക്കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഒടിയന് മുമ്പേ എത്തും എന്നതു തന്നെ.