Wednesday 03 April 2019 04:01 PM IST : By സ്വന്തം ലേഖകൻ

’സാഹോ’യിലെ പ്രഭാസിന്റെ ക്യൂട്ട് ലുക്ക് പുറത്ത്; ഏറ്റെടുത്ത് ആരാധകർ

prabhas-saaho

ബാഹുബലിയിലെ ഗംഭീര കഥാപാത്രത്തിന് ശേഷം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ’സാഹോ’. ചിത്രത്തിൽ ക്യൂട്ട് ലുക്കിലായിരിക്കും പ്രഭാസ്. ഇത് വ്യക്തമാക്കുന്ന ചിത്രം സിനിമാ പ്രവർത്തകൻ രമേഷ് ബാല ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. കാഷ്വൽസിൽ കുസൃതി നിറഞ്ഞ ചിരിയുമായി നിൽക്കുന്ന പ്രഭാസിന്റെ ചിത്രം ഇതോടെ ആരാധകർ ഏറ്റെടുത്തു.

ദിവസങ്ങൾക്ക് മുൻപ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ’സാഹോ’യിൽ നിന്ന് അനുഷ്‌കയെ ഒഴിവാക്കിയതായി വാർത്തകൾ വന്നിരുന്നു. അനുഷ്കയ്ക്ക് തടി കൂടുതലായതുകൊണ്ടു ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കഴിയില്ല എന്ന കാരണം പറഞ്ഞാണ് ’സാഹോ’ ടീം അനുഷ്‌കയെ ഒഴിവാക്കിയത്. ’സാഹോ’യിലെ ഗ്ലാമര്‍ വേഷത്തിന് അനുയോജ്യമായ രീതിയിൽ ശരീരം മാറ്റിയെടുക്കാൻ അനുഷ്‌കയ്‌ക്ക് സാധിച്ചിട്ടില്ലെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ആക്ഷന്‍ ചിത്രമാണ് പ്രഭാസിന്റെ ’സാഹോ’. 150 കോടി ബജറ്റിൽ ഇറങ്ങുന്ന ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും.