Wednesday 27 February 2019 03:17 PM IST : By സൂര്യ.വി

ഞാൻ ഭീമനാകാൻ തയ്യാറാണ്, പക്ഷെ...; പ്രഭാസ് എക്സ്ക്ലൂസീവ് അഭിമുഖം

prabhas-bheem

പ്രഭാസ്– ആ പേരിനൊപ്പം ചേർത്തുവെക്കാവുന്നത് വലിയൊരു ഉത്തരവാദിത്തതിന്റെ ഭാരം കൂടിയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിലെ നായകൻ. ഒരു സിനിമയ്ക്കു വേണ്ടി മാറ്റിവച്ചത് കരിയറിലെ നാലരവർഷം. 2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം മനസുകൊണ്ടും ശരീരം കൊണ്ടും ബാഹുബലിയായി പ്രഭാസ് മാറുകയായിരുന്നു. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു.  കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കും വിരാമം ഇടാൻ ബാഹുബലി- ദ് കൺക്ലൂഷൻ ഈ മാസം 28ന് തിയറ്ററുകളിലെത്തും. തിരക്കുകൾക്കിടയിലും പൂർത്തിയായ സ്വപ്ന സിനിമയെക്കുറിച്ച് പ്രഭാസ് സംസാരിക്കുന്നു.

ബാഹുബലി പ്രഭാസിൽ നിന്നും പൂർണ്ണമായി വിട്ടുപോയോ?

ഇല്ല, ഞാൻ ഇപ്പോഴും സ്വപ്നത്തിലാണ്. ബാഹുബലിയും മഹിഷ്മതിയുമൊന്നും മനസിൽ നിന്ന് ഇറങ്ങിപോയിട്ടില്ല. അമരേന്ദ്രബാഹുബലി ഇപ്പോഴും എന്റെയൊപ്പമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സിനിമയാണ് ബാഹുബലി. നാലരവർഷം പോയത് അറിഞ്ഞില്ല. സിനിമ റിലീസായി അതിന്റെ അലയൊലികൾ അടങ്ങിയാൽ‍ മാത്രമേ ബാഹുബലി എന്നിൽ നിന്നും പൂർണ്ണമായി വിട്ടുപോവുകയുള്ളൂ.

ശിവഡുവാണോ അമരേന്ദ്രബാഹുബലിയാണോ പ്രിയപ്പെട്ടത്?

അമരേന്ദ്ര ബാഹുബലിയാണ് കൂടുതൽ ഇഷ്ടം. ശിവഡു അമരേന്ദ്ര ബാഹുബലിയുടെ മകനാണ്, ആ കഥാപാത്രം അമാനുഷികത്വം പ്രവർത്തിച്ചാൽ അത്ഭുതപ്പെടാനില്ല. അമരേന്ദ്ര ബാഹുബലി അങ്ങനെയല്ല, അയാളുടെ മുമ്പിൽ റോൾമോഡലുകളൊന്നുമില്ല. വെല്ലുവിളികളെ അതിജീവിച്ച് നിരവധി പോരാട്ടങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുത്തും വളർന്നയാളാണ്. രണ്ടു കഥാപാത്രങ്ങളും അഭിനയിച്ചത് ഞാനാണെങ്കിലും അമരേന്ദ്ര ബാഹുബലിയാണ്  പ്രിയപ്പെട്ടത്.

രണ്ടാമൂഴത്തിലെ ഭീമനാകാൻ പ്രഭാസാണ് അനുയോജ്യനെന്ന് കെആർകെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച്?

ഈ പ്രോജക്ട് മോഹൻലാൽ ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഭീമനാകാൻ അനുയോജ്യൻ അദ്ദേഹം തന്നെയാണ്. ഈ പ്രോജക്ട് ഏതെങ്കിലും കാരണവശാൽ അദ്ദേഹം വേണ്ടന്നുവച്ച് എനിക്കത് തന്നാൽ ഞാൻ ഭീമനാകാം. ഏതൊരു നടന്റെയും സ്വപ്നമാണ് രണ്ടാമൂഴം പോലൊരു സിനിമ.

അഭിമുഖം പൂർണ്ണമായും വായിക്കാം