Saturday 04 May 2019 12:36 PM IST : By സ്വന്തം ലേഖകൻ

സിംഹാസനത്തിന് വേണ്ടി അടികൂടി പ്രഭാസും റാണയും! ചിത്രം വൈറൽ

prabhas-rana-twi

’ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡ ചിത്രം തിയറ്ററുകളിൽ നിന്ന് മാറിയാലും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് പടിയിറങ്ങിയിട്ടില്ല. അതിനുള്ള തെളിവാണ് കഴിഞ്ഞദിവസം ട്വിറ്ററിൽ വൈറലായ ഒരു ചിത്രം. മഹിഷ്മതിയുടെ സിംഹാസനത്തിനായി റാണയും പ്രഭാസും തല്ലുകൂടുന്ന ചിത്രമാണ് ആരാധകരെ വിസ്മയിപ്പിച്ചത്.

ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രമാണിത്. സിനിമയിൽ പ്രഭാസും റാണ ദഗ്ഗുബതിയും എതിരാളികൾ ആണെങ്കിലും ജീവിതത്തിൽ ഇവർ ഉറ്റ സുഹൃത്തുക്കളാണ്. ’ബാഹുബലി 2’ ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും താരങ്ങളെ പ്രേക്ഷകർ ഇന്നും മനസ്സിലേറ്റുന്നു എന്നതിന് തെളിവാണ് ഈ ജനപ്രീതി.