Wednesday 20 March 2019 11:04 AM IST : By സ്വന്തം ലേഖകൻ

അമേരിക്കയിൽ പോയി മടങ്ങിയെത്തിയ പ്രഭാസ് രൂപം മാറ്റിയതെന്തിന്?

prabhas

പ്രഭാസിന്റെ പുത്തൻലുക്ക് ആണ് സോഷ്യൽമീഡയയിൽ ചർച്ച. ബാഹുബലിയുടെ റിലീസിന് ശേഷം അമേരിക്കയിൽ അവധി ആഘോഷിക്കുകയായിരുന്നു പ്രഭാസ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് ഇന്ത്യയിൽ തിരിച്ചെത്തി. തിരിച്ചുവരവില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ക്ലീൻ ഷേവ് ലുക്കിലാണ് പ്രഭാസ് തിരിച്ചെത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ തന്നെ പ്രയാസം. പുതിയ ചിത്രമായ സാഹോയിൽ ഈ ഗെറ്റപ്പിലാകും താരം എത്തുക.

ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് പ്രഭാസ് എത്തുക. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം 150 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലാകും സാഹോ തിയറ്ററുകളിൽ എത്തുക. ജൂലൈ ആദ്യവാരം സിനിമയുടെ ചിത്രീകരണം തുടങ്ങും. റോഡ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും സാഹോ. സിനിമയിലെ ഒരു ആക്​ഷൻ രംഗത്തിന് വേണ്ടി മാത്രം 35 കോടി ചെലവാക്കുമെന്നും റിപ്പോർട്ട് ഉണ്ട്. രാജ്യാന്തര സ്റ്റണ്ട് കൊറിയോഗ്രഫറായ കെന്നി ബേറ്റ്സ് ആണ് സ്റ്റണ്ട്മാൻ.