Friday 15 February 2019 04:00 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയുടെ ’ദ ഗ്രേറ്റ് ഫാദറി’ൽ പാടി പ്രാർത്ഥന ഇന്ദ്രജിത്ത്

indrajith

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ’ദ ഗ്രേറ്റ് ഫാദറി’ലൂടെ സംഗീത ലോകത്തേക്ക് ഒരു കൊച്ചു മിടുക്കി കൂടിയെത്തുന്നു. പന്ത്രണ്ടുകാരിയായ ഈ കൊച്ചു ഗായിക മറ്റാരുമല്ല, ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്താണ്. ’കൊക്കോ കൊക്കോ കോഴിക്കുഞ്ഞേ’ എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപീ സുന്ദറാണ്. അച്ഛൻ ഇന്ദ്രജിത്തിനും അമ്മ പൂർണ്ണിമയ്ക്കും ഒപ്പം പ്രാർത്ഥന കുട്ടിക്ക് ആശംസകളുമായി ചെറിയച്ഛൻ പൃഥ്വിരാജും രംഗത്തെത്തി.

facebook

2017 മാർച്ച് 30 നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്​ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.

ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷാം, മാളവിക, ഐ.എം. വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം.