Thursday 21 March 2019 02:50 PM IST : By സ്വന്തം ലേഖകൻ

അകകണ്ണിന്റെ കാഴ്ചയുടെ കഥ പറഞ്ഞ് ഇമ! പ്രതാപ് പോത്തന്‍ – മേനകാ സുരേഷ് ജോടികളുടെ ഷോര്‍ട്ട് ഫിലിം സൂപ്പർഹിറ്റ്

ima

കാഴ്ചയില്ലാത്ത, കാഴ്ചപോയ ഒരു ദിവസത്തെക്കുറിച്ച് നമ്മള്‍ ആരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കാഴ്ചയില്ലാതായാല്‍ എന്തു ചെയ്യുമെന്നും. അകകണ്ണിന്റെ കാഴ്ചയുടെ കഥ പറയുന്ന പ്രതാപ് പോത്തന്‍ – മേനകാ സുരേഷ് ജോടികളുടെ ഷോര്‍ട്ട് ഫിലിം ഇമ പുറത്തിറങ്ങി. കണ്ണട കൂടാതെ ജീവിക്കാന്‍ കഴിയാത്ത മാധവന്റെയും അന്ധയായ രാധുവിന്റെയും കഥയാണിത്. 54 വയസുകാരനായ മാധവന്റെയും രാധുവിന്റെയും സ്‌നേഹത്തിന്റെ തീവ്രത പറയുന്ന ഷോര്‍ട്ട് ഫിലിമാണിത്.

ലിജു കൃഷ്ണ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം  ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമാണിത് എന്നാണ് നടന്‍ ദിലീപ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഷോർട് ഫിലിം കാണാം;