Saturday 04 May 2019 12:41 PM IST : By സ്വന്തം ലേഖകൻ

’പ്രേമ’ത്തിലെ മേരി, മലർ, സെലിൻ.. വീണ്ടും ഒരുമിക്കുന്നു!!

premam-heroines

മേരി, മലർ, സെലിൻ.. ഈ മൂന്നു നായികാ കഥാപാത്രങ്ങളെയും മലയാളികൾ അത്രപെട്ടെന്ന് മറക്കില്ല. ’പ്രേമ’ത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അവർ വീണ്ടും ഒരുമിക്കുന്നു എന്നതാണ് പുതിയ വാർത്ത. അനുപമ പരമേശ്വറും സായ് പല്ലവിയും മഡോണ സെബാസ്റ്റ്യനും ഒന്നിച്ചെത്തുന്നത് ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം ’മാരി’യുടെ രണ്ടാംഭാഗത്തിന് വേണ്ടിയാണ്.

സിനിമയിൽ വില്ലനായി എത്തുന്നത് ടൊവിനോ തോമസാണ്. 2015 ൽ ഇറങ്ങിയ മാരിയുടെ ആദ്യഭാഗത്തിൽ വിജയ് യേശുദാസായിരുന്നു വില്ലൻ. സംവിധായകൻ ബാലാജി തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്.