Friday 19 January 2018 11:33 AM IST : By സ്വന്തം ലേഖകൻ

ബ്യൂട്ടിഫുൾ ഗെയിമിനായി ഫുട്ബോള്‍ പഠിച്ച് പൃഥ്വിരാജ്...

game1

പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ മികച്ച സ്പോർട്സ് മൂവി അണിയറയില്‍  അവസാന ഘട്ട ചര്‍ച്ചകളില്‍. ആസിഫ് അലി നിര്‍മിച്ച് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ നിരവധി കളിക്കാരും മുഖം കാണിക്കുന്നുണ്ട്. മലപ്പുറത്തിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ദി ബ്യൂട്ടിഫുൾ ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍ അവസാന ഘട്ട ചർച്ചകൾ  നടക്കുന്നതായി സംവിധായകന്‍ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നലെ അറിയിച്ചിരിക്കുകയാണ്.

അജയ് കുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. അണിയറ പ്രവര്‍ത്തകരുടെയും മറ്റ് അഭിനേതാക്കളുടെയും  വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രീകരണത്തില്‍ സഹായിക്കുന്നതിനായി പൃഥ്വിരാജിനെ ഫുട്ബോള്‍ ചലനങ്ങള്‍ പഠിപ്പിക്കാന്‍ പ്രശസ്ത ഹോളിവുഡ് സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡയറക്ടര്‍ റോബ് മില്ലറും എത്തും. ചിത്രത്തില്‍  ഐഎം വിജയനും ഭാഗമാകുന്നതായാണ് റിപ്പോര്‍ട്ട്. ഐഎം വിജയനൊപ്പം ഷറഫലിയും ജോപോള്‍ അഞ്ചേരിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്ത.

ചക് ദേ ഇന്ത്യ, മേരി കോം, ബാഗ് മില്‍ഖ ബാഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ജോണ്‍ മില്ലര്‍ മസ്റ്റ് ഡൈ, ലൈന്‍സ് ടു ബാഡ്, വണ്‍ ത്രീ ഹില്‍, ദി ഓഫീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെയും സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് റോബായിരുന്നു.


game2