Friday 15 February 2019 05:30 PM IST : By സ്വന്തം ലേഖകൻ

ബോളിവുഡിൽ സുന്ദരൻ വില്ലനായി തിളങ്ങി പൃഥ്വി; ’നാം ശബാന’ ട്രെയിലര്‍ കാണാം

prithviraj33

പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ’നാം ശബാന’യുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.

ശബാന ഖാൻ എന്ന സാധാരണ പെൺകുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. ബേബി സിനിമയ്ക്കും മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ തപ്സിക്കൊപ്പം പൃഥ്വിയും തിളങ്ങുന്നു. അയ്യ, ഔറങ്കസേബ് എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്. 2015 ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന. ശിവം നായർ ആണ് സംവിധാനം. ചിത്രം മാർച്ച് 31ന് തിയറ്ററുകളിലെത്തും.