Thursday 20 June 2019 04:46 PM IST : By സ്വന്തം ലേഖകൻ

നിവിന്റെ നായികയാകാന്‍ പ്രിയ ആനന്ദ് ഒഴിവാക്കിയത് മൂന്നു ചിത്രങ്ങള്‍!

priya-kochunni

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ’കായംകുളം കൊച്ചുണ്ണി’യില്‍ നായികയാവാൻ നടി പ്രിയ ആനന്ദ് വേണ്ടെന്ന് വച്ചത് മൂന്നു ചിത്രങ്ങള്‍. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ അഭിനയിക്കാനുള്ള താല്‍പര്യം കൊണ്ടാണ് മറ്റു ചിത്രങ്ങള്‍ ഒഴിവാക്കിയതെന്ന് പ്രിയ പറയുന്നു. കൂടാതെ നിവിൻ പോളിയുടെ നായിക എന്നതും തന്നെ ആകര്‍ഷിച്ചുവെന്ന് പ്രിയ വ്യക്തമാക്കി.

മുൻപ് നിവിന്റെ നായികയായി തീരുമാനിച്ചിരുന്നത് നടി അമല പോളിനെയായിരുന്നു. എന്നാല്‍ മറ്റു ചില സിനിമകൾ കമ്മിറ്റ് ചെയ്തതിനാൽ  അമല സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് അമല പോള്‍. പൃഥ്വിരാജിന്റെ ’എസ്ര’യിലൂടെയാണ് പ്രിയ ആനന്ദ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന സിനിമ വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ബോബി- സഞ്ജയ് ടീമാണ് സിനിമയ്‌ക്ക് തിരക്കഥയൊരുക്കുന്നത്. ശ്രീലങ്കയും കായംകുളവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.