Saturday 17 February 2018 11:07 AM IST : By സ്വന്തം ലേഖകൻ

നീ നാളത്തെ വലിയൊരു നായികയാകും, എന്നാലും എന്റെ സമയത്ത് വന്നില്ലല്ലോ: ഋഷി കപൂർ

priya-rishi1

ഒറ്റരാത്രികൊണ്ട് ലോകം മുഴുവൻ ശ്രദ്ധിച്ച പെണ്‍കുട്ടിയാണ് യുവനടി പ്രിയ വാര്യര്‍. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റായതിന്റെ ഒരു കാരണം പ്രിയയുടെ മനോഹരമായ ഭാവപ്രകടനം തന്നെയായിരുന്നു. സൈറ്റടി രംഗവും പ്രിയയും ഇന്റര്‍നെറ്റിൽ തരംഗമായി.  

ഇപ്പോൾ ബോളിവുഡിൽ നിന്നും പ്രിയയ്ക്ക് ഒരു കടുത്ത സെലിബ്രിറ്റി ആരാധകനെയും ലഭിച്ചു. ഒരുകാലത്ത് ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ആയിരുന്നു ഋഷി കപൂറാണ് പ്രിയയുടെ കണ്ണിറുക്കലിൽ വീണ ആ ആരാധകൻ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

നാളത്തെ വലിയൊരു നായികയാകും ഈ പെൺകുട്ടിയെന്നും, മനോഹരമായ മുഖഭാവങ്ങളും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയയുടെ പ്രത്യേകതയെന്നും ഋഷി കപൂർ പറയുന്നു. എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ലെന്നും അദ്ദേഹം തമാശരൂപേണ ചോദിച്ചു. സൂപ്പർതാരം രൺബീർ കപൂറിന്റെ പിതാവാണ് ഋഷി കപൂർ.