Saturday 16 February 2019 10:40 AM IST : By രാഖി റാസ്

’കൈ അങ്ങനെ വിരിഞ്ഞ് വരട്ടേ...’ പ്രിയാമണിയെ നൃത്തം പഠിപ്പിച്ച് കലാ മാസ്റ്റർ

kala-master

ഗ്രീൻ റൂമുകളിൽ പൊട്ടിച്ചിരികളും ബഹളവും തകർക്കുകയാണ്. ന്യൂ ജനറേഷൻ കൊറിയോഗ്രാഫേഴ്സിന്റെയും ആർട്ടിസ്റ്റുകളുടെയും ഗ്രീൻ റൂമുകളിൽ നിന്ന് ബഹളം കേട്ടില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളു.

പെട്ടെന്ന് ആരോ പറഞ്ഞു.

‘കലാ മാസ്റ്റർ വരുന്നു... കലാ മാസ്റ്റർ.’

ഒരു നിശബ്ദത അവിടമാകെ പരന്നു. പ്രിൻസിപ്പൽ വരുന്നത് കണ്ട് സ്കൂൾ കുട്ടികളെപ്പോലെ. ഇതാണ് ഡാ ൻസേഴ്സിന്റെയും താരങ്ങളുടെയും ഇടയിലെ കലാ മാസ്റ്റർ ഇഫക്റ്റ്.

‘പ്രിയാ എങ്കെ..?’

കലാ മാസ്റ്റർ ചോദിച്ചു. ഒച്ച കേട്ടതും പ്രിയ മേക്കപ്പ് നിർത്തി ഓടിവന്നു.

പെർഫോം ചെയ്യാൻ പോകുന്ന പാട്ടിനെയും ചുവടുകളെയും കുറിച്ച് മാസ്റ്റർ ചോദിച്ചു. ചിലതൊക്കെ ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു.ഇപ്പോൾ മാത്രം ഡാൻസ് പഠിച്ചിറങ്ങിയ കുട്ടിയെപ്പോലെ പ്രിയ അനുസരിച്ചു.

പിന്നെ ഗൗരവം വിട്ട് പൊട്ടിച്ചിരിച്ച് കലാ മാസ്റ്റർ പ്രിയയുടെ നൃത്തമുദ്രകൾ ആസ്വദിച്ചു.

‘നീ സൂപ്പറാ പെർഫോം ചെയ്യുമെന്ന് എനക്ക് തെരിയും.’ എന്നു പറഞ്ഞ് കൈ  മുദ്രകളിലും മറ്റും മാസ്റ്ററുടെ ഫൈനൽ ടച്ച്.

ഒടുവിൽ മാസ്റ്ററുടെ കാൽതൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി പ്രിയ ഗ്രീൻ റൂമിലേക്ക്...