Wednesday 29 May 2019 03:38 PM IST : By സ്വന്തം ലേഖകൻ

ക്വാന്റിക്കോ’യ്ക്ക് വേണ്ടി പുത്തൻ മേക്കോവറിൽ നടി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ വൈറൽ

priyanka-qs1

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ’ക്വാന്റിക്കോ’യ്ക്ക് വേണ്ടി പുത്തൻ മേക്കോവറിൽ പ്രിയങ്ക ചോപ്ര. താരം തന്റെ മുടിയുടെ നീളം കുറച്ചിട്ടുണ്ട്. ഒപ്പം ചുരുണ്ട രീതിയിലാക്കി മുടിയിൽ കളറും ചെയ്തിട്ടുണ്ട്. ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ ഫുള്‍ട്ടനാണ് പ്രിയങ്കയ്‌ക്ക് മേക്കോവർ ചെയ്തിരിക്കുന്നത്.

priyanka-qs2

’ക്വാന്റിക്കോ’യുടെ മൂന്നാം സീസണിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്. അലക്‌സ് പാരിഷ് എന്ന വേഷത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ന്യൂയോര്‍ക്കിലാണ് സീരിയലിന്റെ ചിത്രീകരണം നടക്കുന്നത്.