Friday 01 March 2019 04:37 PM IST : By സ്വന്തം ലേഖകൻ

ഇത് ലോക റെക്കോർഡ്! ’ബാഹുബലി’ ഒരുക്കാൻ രാജമൗലി കുടുംബത്തിൽ നിന്നും അച്ഛനും അമ്മാവനും മക്കളുമടക്കം കൈകോർത്തത് 15 പേർ

rajamauli

ബാഹുബലി ടീമിന് ലോക റെക്കോർഡ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാൻ സംവിധായകൻ രാജമൗലിയുടെ കുടുംബത്തിൽ നിന്നും 15 പേരാണ് പങ്കാളികളായത്. അച്ഛനും അമ്മാവനും ഭാര്യയും മക്കളുമടക്കം വലിയൊരു ടീമാണ് സിനിമയുടെ വിവിധ മേഖലകളിൽ സ്വയം അർപ്പിച്ച് ജോലി ചെയ്തത്. ഒരു സിനിമ ഒരുക്കാൻ വേണ്ടി ഒരു കുടുംബം ഒന്നിക്കുന്നത് ഇതാദ്യം. ഇതുതന്നെയാണ് ഈ മികച്ച രാജമൗലി ചിത്രത്തിന് ലോക റെക്കോർഡ് നേടിക്കൊടുത്തതും. രാജമൗലിയുടെ കുടുംബത്തിൽ നിന്നുള്ള ഓരോരുത്തരുടെയും സഹകരണം ഇങ്ങനെയാണ്;

ബാഹുബലിയുടെ കഥ തയ്യാറാക്കിയത് രാജമൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദാണ്. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ കെ. ശിവ ശക്തി ദത്ത, കെ. രാമകൃഷ്ണ എന്നിവർ ചേർന്നാണ് പാട്ടെഴുതിയിരിക്കുന്നത്. കെ. ശിവ ശക്തി ദത്തയുടെ മകൻ എം എം കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. കീരവാണിയുടെ സഹോദരൻ കല്യാണി കൊഡൂരിയാണ് ശബ്ദ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കീരവാണിയുടെ ചെറിയ സഹോദരൻ ശ്രീ സിംഹ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറാണ്. കീരവാണിയുടെ മൂത്ത സഹോദരൻ കാല ഭൈരവയാണ് ബാഹുബലിയിലെ രണ്ടോളം പാട്ടുകൾ പാടിയിരിക്കുന്നത്.

കല്യാണി കൊഡൂരിയുടെ മകൻ മയൂർ ചിത്രത്തിലെ മറ്റൊരു ഗായകനാണ്. കീരവാണിയുടെ ഭാര്യ ശ്രീവള്ളി ബാഹുബലിയുടെ നിർമാതാക്കളിൽ ഒരാളാണ്. രാജമൗലിയുടെ ഭാര്യ രമയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ. രാജമൗലിയുടെ മകൻ കാർത്തികേയ സെക്കൻഡ് യൂണിറ്റ് ഡയക്ടറാണ്. രാജമൗലിയുടെ മകൾ മയൂഖയും കീരവാണിയുടെ മകൾ കുമുദവതിയും ബാഹുബലിയിലെ ഒരു പാട്ടിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. രാമകൃഷ്ണയുടെ മകൻ രാജബാലി ചിത്രത്തിന്റെ വിഎഫ്എക്സ് അസിസ്റ്റാന്റാണ്.