Friday 22 March 2019 02:20 PM IST : By സ്വന്തം ലേഖകൻ

രാജീവ് രവി- ഷെയ്‌ൻ നിഗം ചിത്രത്തിന് പേരിട്ടു

rajeev-sh

കിസ്മത്ത്, C/O സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയ താരമാണ് ഷെയ്ൻ നിഗം. മിമിക്രി താരവും നടനുമായ അബിയുടെ മകനാണ് ഷെയ്ൻ നിഗം. ഷെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് ’ഈട’. ഈട എന്നാൽ ഇവിടെ എന്നാണ് അർത്ഥം. വടക്കൻ കേരളത്തിൽ ഉപയോഗിക്കുന്ന ശൈലിയാണ് ’ഈട’.

സിനിമയുടെ സംവിധാനം അജിത് കുമാറാണ്. നിർമ്മാണം പ്രശസ്ത സംവിധായകൻ രാജീവ് രവിയും. രാജീവ് രവിയുടെ അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽ ഷെയ്ൻ മുഖം കാണിച്ചിരുന്നു. ഷെയ്‌നിന്റെ അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം സൗബിൻ സംവിധാനം ചെയ്ത ’പറവ’യാണ്. ഈ ചിത്രത്തിൽ ദുൽഖർ ആണ് നായകൻ.