Monday 17 July 2017 03:56 PM IST : By സ്വന്തം ലേഖകൻ

പാട്ടുപാടി വിനീത് ശ്രീനിവാസൻ, മധുരം പങ്കിട്ട് ലാൽ; ദുബായിൽ രജിഷ വിജയന് പിറന്നാൾ സർപ്രൈസ് ഒരുക്കി താരങ്ങൾ, വിഡിയോ

Rajisha

വിനീത് ശ്രീനിവാസനും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ‘ഒരു സിനിമാക്കാരന്‍’ തിയറ്ററുകളില്‍ ഹിറ്റായി മുന്നേറുകയാണ്. അസിസ്റ്റന്‍റ് ഡറക്ടറുടെ വേഷത്തിൽ വിനീത് ശ്രീനിവാസന്‍ എത്ത്യപ്പോൾ വിനീതിന്റെ ഭാര്യ സാറയായി രജിഷ വിജയനും ചിത്രത്തിൽ തിളങ്ങുന്നു. ചിത്രത്തിന്റെ വിജയാഘോഷവും ദുബായ് റിലീസും ആഘോഷിക്കാൻ ദുബായിലെത്തിയ ടീം രജിഷയ്ക്ക് സർപ്രൈസ് ബർത്ത്ഡേ പാർട്ടിയും നൽകി. ചിത്രത്തിലെ താരങ്ങളായ വിനീതും ലാലും അനുശ്രീയും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് ആഘോഷം പൊടിപൊടിച്ചപ്പോൾ ‘പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം’ എന്ന ഗാനം വിനീത് ആലപിച്ചു.

ടെലിവിഷന്‍ അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ രജിഷ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. മോനിഷയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കിയ നായികയായി രജിഷ.