Wednesday 20 March 2019 11:13 AM IST : By സ്വന്തം ലേഖകൻ

പ്രണയപ്പുഴയിൽ ഒഴുകിയൊഴുകി രജീഷയും വിനീത് ശ്രീനിവാസനും; മനോഹര ഗാനം കാണാം

vineeth-rejisha

’ഒരു സിനിമക്കാരനിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും രജീഷ വിജയനും ഒരുമിച്ചുള്ള രസകരമായ രംഗങ്ങൾ കോർത്തിണക്കിയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ’ഒഴുകിയൊഴുകി’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയിരിക്കുന്നത്  ബിജിബാലാണ്. റഫീഖ് അഹമ്മദിന്റെ വരികൾ ഹരിചരണും ശ്വേത മോഹനും ചേർന്നാണ് പാടിയിരിക്കുന്നത്.

ഗാനം ഇതിനോടകം നാലു ലക്ഷത്തോളം പേരാണ് യുട്യൂബ് വഴി കണ്ടത്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. സുധീർ സുരേന്ദ്രനാണ് കാമറാമാൻ. രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു. ഓപസ് പെന്റയുടെ ബാനറിൽ‌ തോമസ് പണിക്കരാണ് സിനിമ നിർമിക്കുന്നത്. വിഡിയോ കാണാം;