Wednesday 03 April 2019 04:35 PM IST : By സ്വന്തം ലേഖകൻ

"പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ..", ’രാമലീല’യിൽ ദിലീപ് പറയുന്നു

dileep-main

നടൻ ദിലീപിന്റെ പുതിയ ചിത്രം ’രാമലീല’യുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നിലവിൽ ദിലീപ് നേരിടുന്ന ജീവിത സാഹചര്യങ്ങൾ കോർത്തണിക്കിയാണ് ടീസർ. "പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ.." എന്ന്  ദിലീപ് പറയുന്ന ഈ ഡയലോഗ് ആണ് ടീസറിന്റെ മുഖ്യ ആകർഷണം. ടീസറിൽ മുകേഷിനെയും കാണാം.

ടോമിച്ചൻ മുളകുപാടമാണ് സിനിമ നിർമ്മിക്കുന്നത്. നവാഗതനായ അരുൺ ഗോപിയാണ് സംവിധായകൻ. കലാഭവൻ ഷാജോൺ, വിജയരാഘവൻ, രാധിക ശരത്കുമാർ തുടങ്ങി പ്രമുഖ താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു.