Wednesday 27 February 2019 02:50 PM IST : By സ്വന്തം ലേഖകൻ

ശ്രേയാ ഘോഷാൽ പാടി, കാടിന്റെ പച്ചപ്പിൽ പ്രണയിച്ച് ചാക്കോച്ചനും അനുവും; മനോഹര ഗാനം കാണാം

edanthottam

കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി. "അകലെയൊരു കാടിന്റെ" എന്ന് തുടങ്ങുന്ന ഈ ശ്രുതി മധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ ആണ്. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വർഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയറ്ററുകളിൽ എത്തും. വിഡിയോ കാണാം;