Tuesday 09 April 2019 02:49 PM IST : By സ്വന്തം ലേഖകൻ

ബിജു മേനോനെ നായകനാക്കി ’ഒരായിരം കിനാക്കളാൽ’; നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് രൺജി പണിക്കർ

renji-producer Photo: Syam Babu

ബിജു മോനോൻ ചിത്രം ’ഒരായിരം കിനാക്കളാൽ’ ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും. പുതുമുഖമായ പ്രമോദ് മോഹനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. രൺജി പണിക്കർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ’ഒരായിരം കിനാക്കളാൽ’. സംവിധായകൻ പ്രമോദ് മോഹൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

"ഞങ്ങടെ ആയിരം സ്വപ്നങ്ങൾ ഇവിടെ തുടങ്ങുവാണ്. രഞ്ജി പണിക്കർ entertainments ന്റെ ആദ്യ നിർമാണ സംരംഭമായ "ഒരായിരം കിനാക്കളാൽ" എന്ന ബിജു മേനോൻ ചിത്രം നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്നു. തികച്ചും ഒരു കോമഡി entertainer ആയ ഈ ചിത്രം ഒക്ടോബർ 2017 ൽ ഷൂട്ടിംഗ് ആരംഭിക്കും.. എല്ലാവരുടെയും അനുഗ്രഹ ആശംസകൾ പ്രതീക്ഷിക്കുന്നു." പ്രമോദ് മോഹൻ പറയുന്നു.