Thursday 18 January 2018 04:01 PM IST : By സ്വന്തം ലേഖകൻ

ട്രോളന്മാര്‍ പറയുന്നതുപോലെ ശരിക്കും മീന്‍വറുത്തതാണോ റിമയുടെ വിഷയം? പ്രസംഗത്തിന്റെ പൂര്‍ണഭാഗം

rima_tdx

രണ്ട് ദിവസമായി തിരുവനന്തപുരത്തു നടന്ന ടെഡ്എക്സ് ടോക്കിലെ റിമയുടെ പരാമര്‍ശങ്ങളെയാണ് സോഷ്യല്‍മീഡിയയിലെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു ഡൈനിങ് ടേബിളില്‍ പണ്ട് അമ്മ വിളമ്പിയ മീൻവറുത്തതിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് റിമയുടെ പ്രസംഗം തുടങ്ങിയത്. വീട്ടിൽ ചെറുപ്പത്തിൽ മുതലേ പെൺ വിവേചനത്തിനെതിരെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നെന്ന് റിമ പറഞ്ഞു. ഇപ്പോള്‍ ജോലി ചെയ്യുന്ന മേഖലയിലെ ആണ്‍ പെണ്‍ വിവേചനം പോലും സമൂഹം മാറാത്തതിന്റെ ഉദാരണമായി റിമ പങ്കുവച്ചു. എന്നാല്‍ പലരും റിമയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ പോലുമാണ് നവമാധ്യമങ്ങളില്‍ പൊങ്കാലയുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന വാദവും നിലനില്‍ക്കുന്നു. ഇതാ റിമയുടെ പ്രസംഗത്തിന്റെ പൂര്‍ണമായ വിഡിയോ കാണാം.