Friday 14 June 2019 05:17 PM IST : By സ്വന്തം ലേഖകൻ

ചിരിയും ഗ്ലാമറുമായി ’റോസാപ്പൂ’; ടീസർ കാണാം

biju-menon-rosappoo

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന ’റോസാപ്പൂ’വിന്റെ ടീസര്‍ പുറത്തിറങ്ങി. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. തമിഴ് താരം അഞ്ജലിയാണ് സിനിമയിൽ നായികയായി എത്തുന്നത്. സംവിധായകരായ ദിലീഷ് പോത്തൻ, ബേസില്‍ ജോസഫ്, സൗബിൻ ഷാഹിർ, നടന്മാരായ നീരജ് മാധവ്, വിജയരാഘവൻ, സലിം കുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

കൂടാതെ 143 ഓളം കഥാപാത്രങ്ങൾ സിനിമയിൽ വന്നുപോകുന്നു. പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കിയ ഷിബു തമീൻസാണ് നിർമ്മാണം. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. ഒരു മുഴുനീള കോമഡി എന്റർട്രെയ്‌നറാണ് സിനിമ. ടീസർ കാണാം;