Thursday 14 February 2019 03:32 PM IST : By സ്വന്തം ലേഖകൻ

സൈറാബാനു ടീസറിൽ മഞ്ജുവിന്റെ കിടിലൻ ഡബ്സ്മാഷ്

saira

മഞ്ജു വാരിയര്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം കെയര്‍ ഓഫ് സൈറാബാനുവിന്റെ ടീസര്‍ പുറത്തുവന്നു. ടീസറില്‍ മഞ്ജുവും ഷെയ്ന്‍ നിഗമും കൂടി അവതരിപ്പിക്കുന്ന ഡബ്‌സ്മാഷ് ആണ് പ്രധാന ആകര്‍ഷണം. ഷെയ്നിന്റെ അമ്മയായാണ് മഞ്ജു എത്തുന്നത്. നടൻ കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഡബ്സ്മാഷിനായി എടുത്തിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ നടി അമലയും ഏറെ പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കും. ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.

കിസ്മത്തിൽ നായകനായെത്തിയ ഷെയ്ന്‍ നിഗം നടനും മിമിക്രി താരവുമായ അബിയുടെ മകനാണ്. ചിത്രത്തില്‍ പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് മഞ്ജു. ആന്റണി സോണി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ബിബിന്‍ രാജേന്ദ്രനെഴുതി ഷാന്‍ തിരക്കഥ രചിച്ചിരിക്കുന്നു. സൈറാബാനു നിര്‍മിച്ചിരിക്കുന്നത് ഇറോസും മാക്ട്രോ പിക്ച്ചേഴ്‌സും ചേര്‍ന്നാണ്. മെജോ ജോസഫ് ഏറെ കാലത്തിന് ശേഷം സംഗീതം പകരുന്ന പാട്ടുകളും കെയര്‍ ഓഫ് സൈറബാനുവിന്റെ ഹൈലൈറ്റ് ആണ്.