Wednesday 08 May 2019 11:51 AM IST : By സ്വന്തം ലേഖകൻ

സ്നേക് ഡാൻസിന്റെ പേരിൽ ഭീഷണി, പത്തു ലക്ഷം മോഹിച്ച് എത്തിയവരെ പാഷാണം ഷാജി കുടുക്കിയത് സിനിമാ സ്‌റ്റൈലിൽ

saju_navodaya

പാഷാണം ഷാജിയായി ആരാധരുടെ പ്രിയപ്പെട്ടവനായി മാറിയ നടന്‍ സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തട്ടിപ്പ് സംഘത്തെ പോലീസ് പൊക്കിയത് സിനിമാ സ്‌റ്റൈലിൽ. തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാണെന്ന് സാജുവിനെക്കൊണ്ടു ഫോണിൽ വിളിച്ചു പറയിപ്പിച്ച ശേഷം പറഞ്ഞ സ്ഥലത്ത് സംഘം പണം വാങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ് പൊക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. സുനില്‍എന്നു പേരുള്ള ഇയാൾ െവെല്‍ഡ് െലെഫ് ഉദ്യോഗസ്ഥനെന്നു വിവരം.

വന്യജീവി സംരക്ഷണ നിയമപ്രകാരം കേസില്‍പ്പെടുത്താതിരിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സുനില്‍ സാജുവിനെ വിളിച്ചത്. തന്റെ െകെയില്‍ ഇത്രയും പണമില്ലെന്ന് അറിയിച്ചിട്ടും ഫോണിലൂടെ ഭീഷണി ആവര്‍ത്തിച്ചതോടെ സാജു സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് തട്ടിപ്പുകാരെ കുടുക്കാൻ പൊലീസ് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശാനുസരണം പണം നല്‍കാമെന്ന് അറിയിച്ചു സാജു പ്രതികളെ വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് പണം വാങ്ങാനായി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലാരിവട്ടം സ്വദേശി നേരിങ്കോട്ട് വീട്ടില്‍ അഡ്വ. ഐസക് ദേവസി(28), പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ തട്ടുമുറിയില്‍ വീട്ടില്‍ കൃഷ്ണദാസ്(29) എന്നിവരെ പാലാരിവട്ടം പൊലീസ് കയ്യോടെ പൊക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൃക്കാക്കര മുനിസിപ്പാലിറ്റി കഴിഞ്ഞ സെപ്റ്റംബര്‍ 11 നു സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി സാജു നവോദയയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌റ്റേജ് ഷോയില്‍ സ്‌നേക്ക് ഡാന്‍സ് എന്ന ഐറ്റം ഉള്‍പ്പെടുത്തിയിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള ഈ നൃത്തത്തിനെതിരേ പരിപാടി കണ്ട ചിലര്‍ കാക്കനാട് െവെല്‍ഡ് െലെഫ് ഓഫീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ െവെല്‍ഡ് െലെഫ് ഉദ്യോഗസ്ഥര്‍ സാജുവിനെ ഓഫീസില്‍ വിളിച്ചുവരുത്തുകയും സ്‌നേക്ക് ഡാന്‍സ് ചെയ്ത തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

കുറച്ചു മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു പറഞ്ഞ് സുനില്‍ എന്നയാള്‍ വിളിക്കുകയും തന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു വിളക്കുകൊളുത്താന്‍ സാജുവിനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, സിനിമാ ഷൂട്ടിങ് ഉള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഇയാൾ ഭീഷണിയിലേക്ക് കടക്കുകയായിരുന്നു.

സ്‌നേക്ക് ഡാന്‍സ് നടത്തിയതിന്റെ കാര്യം ചൂണ്ടിക്കാട്ടി കേസില്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. തുടർന്ന് താന്‍ അഭിഭാഷകനാണെന്നും സാജുവിന്റെ ആരാധകനാണെന്നും അവകാശപ്പെട്ടു പ്രതികളില്‍ ഒരാളായ ഐസക് വിളിക്കുകയും കേസില്‍പ്പെട്ടാല്‍ അതു കരിയറിനെ ബാധിക്കുമെന്നും തന്റെ സീനിയര്‍ അഭിഭാഷകനെ ഉപയോഗിച്ചു കേസില്‍നിന്ന് ഒഴിവാക്കിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഭീഷണി തുടർന്നപ്പോഴാണ് സാജു പരാതിയുമായി പൊലീസിനെ സമീപിച്ചത്.