Wednesday 29 May 2019 03:39 PM IST : By സ്വന്തം ലേഖകൻ

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ജോഡികളായി സല്‍മാനും കത്രീനയും; ’ടൈഗര്‍ സിന്ദാ ഹേ’യിലെ ഗാനം സൂപ്പർഹിറ്റ്!

salman-kathreena-song

മസിൽമാൻ സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ’ടൈഗര്‍ സിന്ദാ ഹേ’യിലെ ഗാനം പുറത്തിറങ്ങി. ഒറ്റദിവസം കൊണ്ട് മൂന്നര ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഗാനത്തിന്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സല്‍മാനും കത്രീനയും ഒരു സിനിമയിൽ ഒരുമിച്ചെത്തുന്നത്.

വിശാലും ശേഖറും ചേര്‍ന്ന് ഈണമിട്ട ഗാനം പാടിയത് വിശാല്‍ ദദ്‌ലാനിയും നേഹാ ഭാസിനും ചേര്‍ന്നാണ്. ഇര്‍ഷാദ് കാമിലിന്റേതാണു വരികള്‍. അതീവ ഗ്ലാമർ വേഷത്തിലാണ് കത്രീന കൈഫ് പാട്ടിലെത്തുന്നത്. നൃത്തത്തിന്റെ ഗംഭീര ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈഭവി മെര്‍ച്ചന്റ് ആണ്. നൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുകളെയാണ് പാട്ടില്‍ അണിനിരത്തിയത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആദിത്യ ചോപ്രയാണ്. വിഡിയോ കാണാം;