Wednesday 03 April 2019 04:36 PM IST : By സ്വന്തം ലേഖകൻ

നിക്കി ഗല്‍റാണിയുടെ സഹോദരിയുടെ നഗ്നരംഗങ്ങള്‍ ലീക്കായി; പ്രതികരിക്കാതെ നടി സഞ്ജന ഗല്‍റാണി

sanjana-galrani

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ നിക്കി ഗല്‍റാണിയുടെ സഹോദരിയുടെ നഗ്നരംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കന്നഡ സിനിമയിലെ പ്രമുഖ നടിയാണ് സഞ്ജന ഗല്‍റാണി. ഇവരുടെ കന്നഡ ചിത്രം ’ദണ്ഡുപാളയ രണ്ടി’ല്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് എടുത്തുമാറ്റിയ രംഗങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ലീക്കായിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥൻ നായികയെ ഉപദ്രവിക്കുന്ന രംഗങ്ങളാണ് ഇവ. സിനിമയുടെ പ്രചാരണത്തിന് വേണ്ടി അണിയറപ്രവർത്തകർ പുറത്തുവിട്ടതാണ് വിഡിയോ എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സഞ്ജന ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് സിനിമ റിലീസായത്. ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള സ്ഥലമാണ് ദണ്ഡുപാളയം. ഇവിടുത്തെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.