Saturday 30 March 2019 05:10 PM IST : By സ്വന്തം ലേഖകൻ

പണ്ഡിറ്റിന്റെ പുതിയ ചിത്രം അഞ്ചു ഭാഷകളിൽ, നായിക സോണിയ അഗർവാൾ

pandit-sonia2

സന്തോഷ് പണ്ഡിറ്റിന്റെ പേരും പെരുമയും കേരളത്തിനു വെളിയിലേക്ക്. പണ്ഡിറ്റിന്റെ പുതിയ ചിത്രമായ അഗല്യ മലയാളം അടക്കം അഞ്ചു ഭാഷകളിൽ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നി അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. സാഗര ഫിലിം കമ്പനിയുടെ ബാനറിൽ ഷിജിൻ ലാലാണ് അഗല്യ സംവിധാനം ചെയുന്നത്. സോണിയ അഗർവാൾ, ലീന കപ്പൂർ എന്നിങ്ങനെ തരക്കേടില്ലാത്ത താര നിരയും ചിത്രത്തിനുണ്ട്. അഗല്യ ഒരു ഹൊറർ ചിത്രമാണ്.

തിരുവനന്തപുരം കോവളവും, വർക്കലയുമാണ് പ്രധാന ലൊക്കേഷനുകൾ. സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ കരിയർ ഗ്രാഫ് ഉയരുന്ന കാഴ്ചയാണ് കാണുനത്. മമ്മൂട്ടി ചിത്രമായ മാസ്റ്റർ പീസിലൂടെ സന്തോഷ് പണ്ഡിറ്റ് മുഖ്യധാരയിലേക്ക് ചുവടുവച്ചിരുന്നു.

pandit-sonia