Tuesday 26 February 2019 02:48 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ സന്തോഷ് പണ്ഡിറ്റ് റെഡി; മുഖ്യധാരാ സിനിമയിലെ ആദ്യ എൻട്രി മാസായി!

santhosh-mammotty

യൂട്യൂബിലൂടെ ഹിറ്റ് മേക്കർ സംവിധായകനും നടനും പാട്ടുകാരനുമെല്ലാം ആയിത്തീർന്ന സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മുഖ്യധാര സിനിമയിലേക്ക് കടക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂക്കയ്‌ക്കൊപ്പം എത്തുന്നത്. പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് അഭിനയിക്കുക.

ഇവരെ കൂടാതെ ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കാംപസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. റോയൽ സിനിമാസിന്റെ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച്. മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.