Thursday 21 March 2019 03:53 PM IST : By സ്വന്തം ലേഖകൻ

ഡാൻസ് പോലെ അത്ര സിംപിളല്ല തെലുങ്ക്! ഡബ്ബിങ്ങിൽ കഷ്ടപ്പെട്ട് സായ് പല്ലവി; വിഡിയോ വൈറല്‍

sai-dub

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ താരമായ സായ് പല്ലവിയുടെ ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ഡബ്ബിങ് വേളയിൽ സായ് പല്ലവി കഷ്ടപ്പെട്ട് തെലുങ്ക് പറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള വിഡിയോ ഫിഡയുടെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണ് പുറത്തുവിട്ടത്. തെലങ്കാന പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവര്‍ത്തനം എന്നാണ് വിഡിയോയ്ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

തെലുങ്കില്‍ ഫിഡ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. വരുണ്‍ തേജാണ് ചിത്രത്തില്‍ നായകന്‍. ഒരു എന്‍ആര്‍ഐ യുവാവും തെലങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ഫിഡ.