Wednesday 20 March 2019 12:48 PM IST : By സ്വന്തം ലേഖകൻ

ട്വന്റി ട്വന്റി സീരിയൽ വരുന്നു! അമ്മയുടെ വഴിയേ ആത്മയും (ചിത്രങ്ങൾ കാണാം)

1

അമ്മയുടെ ട്വന്റി ട്വന്റി സിനിമ മാതൃകയാക്കി സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ട്വന്റി ട്വന്റി സീരിയൽ. ആത്മയിൽ അംഗങ്ങളായ സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചാകും സീരിയൽ തയാറാക്കുക. 150എപിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

5
4
3

ഓഗസ്റ്റ് മാസത്തോടെയാണ് സംപ്രേഷണം ആരംഭിക്കും. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം കൈമാറി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്തമാക്കിയ ബാല താരങ്ങള്‍ക്ക് ചടങ്ങില്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള മിനിസ്ക്രീന്‍ താരങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ ആത്മാ ടീം അംഗങ്ങള്‍ക്ക് ചടങ്ങില്‍ ട്രോഫി കൈമാറി.

6
9
7