Wednesday 20 February 2019 03:40 PM IST : By സ്വന്തം ലേഖകൻ

തലവര തെളിഞ്ഞു! രാജീവ് രവി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

rajeev-shane

’കിസ്മത്തി’ന് ശേഷം ഷെയ്ൻ നിഗത്തിനിത് നല്ല കാലമാണ്. c/o സൈറാബാനു പുറത്തിറങ്ങിയതോടെ ഷെയിനിൻറെ സ്റ്റാർ വാല്യൂ ഒന്നുകൂടി ഉയർന്നു എന്ന് പറയാം. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ, അമല എന്നിവർക്കൊപ്പം മികച്ച പ്രകടനമാണ് ഷെയ്ൻ സൈറാബാനുവിൽ കാഴ്ചവച്ചത്. ഇതോടെ കൈനിറയെ പടങ്ങളാണ് ഷെയ്‌നിനെ തേടിയെത്തിയിരിക്കുന്നത്.

നടൻ സൗബിൻ സഹീർ ആദ്യമായി സംവിധാനം ചെയ്യുന്ന ’പറവ’യിലാണ് ഷെയ്ൻ ഇപ്പോൾ അഭിനയിച്ചുവരുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. എഡിറ്റർ ബി. അജിത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെയ്ൻ ഇപ്പോൾ കരാറൊപ്പിട്ടിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് രാജീവ് രവിയാണ്. മുൻപ് കമ്മട്ടിപ്പാടം, അന്നയും റസൂലും തുടങ്ങിയ രാജീവ് രവി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഷെയ്ൻ.