Monday 06 May 2019 04:44 PM IST : By സ്വന്തം ലേഖകൻ

സൂര്യയ്‌ക്കൊപ്പം സൊഡക്ക് പോട്ട് ‘ജിമിക്കി കമ്മൽ’ ഫെയിം ഷെറിലും അന്നയും

Sheril-anna

സിനിമയിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ’ജിമിക്കി കമ്മല്‍’ തരംഗത്തിന് ഒരു കുറവുമില്ല. ദിവസവും ജിമിക്കി കമ്മലിന് താളം ചവിട്ടുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. ഈ സൂപ്പർഹിറ്റ് പാട്ടിനു ആദ്യം ചുവടുവച്ച ഷെറിലിനേയും അന്ന ജോർജിനേയും ഇപ്പോൾ തമിഴ് സിനിമയിലുമെടുത്തു. സൂര്യ നായകനാകുന്ന ’താന സേര്‍ന്ത കൂട്ടം’ എന്ന സിനിമയിലെ ഗാനരംഗത്തിലാണ് ഷെറിലും അന്നയും ചുവടുവയ്ക്കുന്നത്.

ചിത്രത്തിലെ ’സൊഡക്ക് മേലെ’ എന്നു തുടങ്ങുന്ന ഗാനരംഗത്തിലാണ് ഇരുവരും എത്തുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. അനിരുദ്ധിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്. വിഘ്നേഷ് ശിവനാണ് സംവിധാനം. ഗാനം കാണാം;