Friday 03 May 2019 04:35 PM IST : By സ്വന്തം ലേഖകൻ

നാലാമത്തെ കഥയുടെ ക്ലൈമാക്സ് മാറ്റുന്നു, സോളോ റീ- എഡിറ്റ് ചെയ്തു റിലീസ് ചെയ്യുന്നു

dulquer-salmaan-solo-main88

പരീക്ഷണങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച ദുൽഖർ സൽമാൻ ചിത്രം സോളോ മറ്റൊരു വ്യത്യസ്തതയുമായി വാർത്തകളിൽ നിറയുന്നു. ഒരു ആന്തോളജി ചിത്രമായി ഒരുങ്ങിയ സോളോ ഒരുപാട് വ്യത്യസ്‌തകളുള്ള പ്രമേയമായിരുന്നു. നാലു കഥകൾ നാലിലെയും നായകൻ ഒരാൾ എന്ന കോൺസെപ്റ്റിൽ തീർത്ത സോളോയിലെ ഓരോ കഥയും ശിവ ഭഗവാന്റെ മുഖങ്ങളെ സൂചിപ്പിക്കുന്നവ ആയിരുന്നു. പഞ്ച ഭൂതങ്ങളിൽ ആകാശത്തെ ഒഴിച്ച് ബാക്കി നാലും ഓരോ കഥകളിലും കടന്നു വന്നു.

എന്നാൽ നാലാമത്തെ കഥയിലെ ക്ലൈമാക്സ്‌ പ്രേക്ഷകരിൽ കല്ല് കടിയുണ്ടാക്കിയെന്ന് വ്യാപക അഭിപ്രായമുയർന്നു. മികച്ച രീതിയിൽ കഥ പറഞ്ഞ ആദ്യ മൂന്ന് ചിത്രങ്ങൾക്ക് ശേഷം നാലാമത്തെ കഥയിലെ ക്ലൈമാക്സ്‌ പൊരുത്തക്കേട് വലിയൊരു പ്രശ്നമായി പറഞ്ഞു കേട്ടു എങ്ങും. ഇപ്പോൾ ഇതിനു പരിഹാരമായി സോളോ ടീം എത്തുകയാണ്. പുതുക്കിയ ക്ലൈമാക്സുമായി ചിത്രം റീ എഡിറ്റ് ചെയ്തു റിലീസ് ചെയ്യുകയാണ്.

ആദ്യ ദിനം തന്നെ 3. 4 കോടി നേടി ഒരു ദുൽഖർ ചിത്രം നേടുന്ന ആദ്യ ദിനകളക്ഷൻ റെക്കോർഡുകൾ മലർത്തിയടിച്ചിരുന്നു. ആദ്യ അഞ്ചു കളക്ഷൻ റെക്കോർഡ് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് സോളോ. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്തു ചിത്രം അബാം മൂവീസും ഗെറ്റ് എവേയ് ഫിലംസും ചേർന്നാണ്  നിർമ്മിച്ചിരിക്കുന്നത്.