Monday 15 January 2018 02:54 PM IST : By സ്വന്തം ലേഖകൻ

ഇതാണ് സിദ്ധാര്‍ഥിന്‍റെ ആദ്യ മലയാള ചിത്രം; കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്

kammara2

കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിലെ തമിഴ്നടന്‍ സിദ്ധാർഥിന്‍റെ വേഷപ്പകര്‍ച്ച വ്യക്തമാക്കുന്ന പോസ്റ്റുമായി ദിലീപ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാമെന്നും നല്ല ഒരു സുഹൃത്തായി മാറിയ സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമായ കഥാപാത്രമാകും ഇതെന്നും ദിലീപ് പറയുന്നു. സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രമാണിത്. ഈ മാസം ആദ്യമായിരുന്നു മാസങ്ങള്‍ക്കു ശേഷം ചിത്രത്തിന്‍റെ ആദ്യപോസ്റ്ററുമായി ദിലീപ് ഫെയ്സ്ബുക്കിലെത്തിയത്. ഇതിനു ലഭിച്ച  പിന്തുണയ്ക്കു നന്ദിയും ദിലീപ് പറയുന്നു.  

ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്കും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു. കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത്‌ സിദ്ധാർത്ഥാണ്‌ ഈ പോസ്റ്ററിലെ താരം!! ബോയ്സിൽ തുടങ്ങി,രംഗ്‌ ദേ ബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌,ഒരുപക്ഷെ അവയെ എല്ലാം നിഷ്‌പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്‌!! എന്റെ വളരെ നല്ല സുഹൃത്തായ്‌ തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക്‌ സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം. എല്ലാവർക്കും പൊങ്കൽദിന ആശംസകളോടെ,സ്വന്തം ദിലീപ്‌.