Tuesday 19 March 2019 05:17 PM IST : By സ്വന്തം ലേഖകൻ

രഞ്ജിനി ജോസിന്റെ സ്വരമധുരിയിൽ 'ദി ഡെസ്റ്റിനേഷൻ'; മനോഹര ഗാനം കാണാം

album1

രഞ്ജിനി ജോസിന്റെ മനോഹര ശബ്ദത്തിൽ ഒരുങ്ങിയ 'ദി ഡെസ്റ്റിനേഷൻ' എന്ന ആൽബം പുറത്തിറങ്ങി. ’മലർമഞ്ഞ് വീഴുന്ന വനിയിൽ..’ എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനത്തിന് രചനയും സംഗീതവും നൽകിയിരിക്കുന്നത് ഡോ. അനസ് കെ.എ., പ്രദിപ്, ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് (CEFEE ) എന്ന എൻജിഓയ്ക്ക് സമർപ്പണമായിട്ടാണ് മ്യൂസിക് വിഡിയോ ഒരുക്കിയിട്ടുള്ളത്.

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ഭിന്നശേഷിയുള്ളവർക്ക്‌ വേണ്ടി CEFEE നടപ്പാക്കുന്ന 'ജ്യോതി 2017  തമസോമ: ജ്യോതിർഗമയ:' പദ്ധതിയുടെ തുടക്കം കുറിക്കുന്ന ചടങ്ങിലായിരുന്നു ആൽബം ഔപചാരികമായി ലോഞ്ച് ചെയ്തത്. നടൻ ജയറാം ആൽബത്തിന്റെ ഒരു കോപ്പി എറണാകുളം ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള IASന് കൈമാറി.

ജീവൻ ജോസ് സംവിധാനം നിർവഹിച്ച മ്യൂസിക് വിഡിയോ +VIBE പ്രൊഡക്ഷൻ ഹൌസിന്റെ കീഴിൽ ഒരുപറ്റം പ്രഗൽഭ കലാകാരന്മാരുടെ ഒത്തൊരുമയുടെ ഫലമാണ്. ഡോൺ പീറ്റർ, ടീന, Jr. വിൻസെന്റ്, അരവിന്ദ് ഗോപിനാഥ്, ഡോ.രംഗരാജൻ, സെബി ബാസ്റ്റിൻ, ഡോ. മേരി അനിത (CEFEE), അലീന എന്നിവർ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം സുബിൻ വേണുഗോപാലും നിർവ്വഹിച്ചിരിക്കുന്നു. രെഹന അനസാണ്‌ മ്യൂസിക് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. വിഡിയോ കാണാം;