Tuesday 09 April 2019 02:31 PM IST : By സ്വന്തം ലേഖകൻ

പടയണിയിൽ മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിച്ചത് ആരാണെന്നറിയാമോ? ഈ നടൻ ഇപ്പോൾ നമ്മുടെ പ്രിയതാരം

padayani

1986ൽ പടയണി എന്ന സിനിമയിലേക്ക് മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിക്കാൻ ഒരു കുട്ടിയെ തിരഞ്ഞെടുത്തതാണ്. ഷൂട്ടിങ് നടക്കേണ്ടതിന്റെ അവസാന നിമിഷം എത്താൻ കഴിയാതെയായി. അന്ന് ആ സിനിമയിൽ ചിത്രത്തിന്റെ നിർമാതാവിന്റെ മകന് അവസരം ലഭിച്ചു. ആ കുട്ടി വളർന്നത് സിനിമയെ തന്നെ സ്നേഹിച്ചും സ്വപ്നം കണ്ടുമാണ്. ഇന്ന് മലയാളികളുടെ ഇഷ്ടതാരമായി വളർന്നു അന്നത്തെ ആ ‘നായകൻ’. ഇന്ദ്രജിത്ത് സുകുമാരൻ ആയിരുന്നു ആ കുഞ്ഞു നായകൻ.

1973 ൽ പുറത്തിറങ്ങിയ യാധോം കി ഭാരാട് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന പടയണിയിൽ രമേഷ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തിലൂടെ അങ്ങനെ ഇന്ദ്രജിത്ത് സിനിമാ ലോകത്തേക്ക് ചുവടുവച്ചു.

മോഹൻലാൽ, മമ്മൂട്ടി, ശോഭന, ദേവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമയായിരുന്നു പടയണി. ടി. എസ് മോഹൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ, ഇന്ദ്രജിത്തിന്റെ പിതാവും മലയാള സിനിമയിലെ മികച്ച അഭിനേതാവും ആയിരുന്ന സുകുമാരൻ ആയിരുന്നു പടയണി സിനിമ നിർമ്മിച്ചത്.

mohanlal_indran