Wednesday 20 March 2019 10:27 AM IST : By സ്വന്തം ലേഖകൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും; ഓഫീഷ്യൽ ടീസർ പുറത്തിറക്കി

thondi_poster

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ്ഫാസിലിനെ തന്നെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറക്കി. ഫഹദും സുരാജും ഉൾപ്പെടുന്ന ഒരു സീനാണ് ടീസറിൽ. ചിത്രം ഈദ് റിലീസായി  തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. സജി പാഴൂരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.