Monday 06 May 2019 04:46 PM IST : By സ്വന്തം ലേഖകൻ

’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ടൊറന്റോ റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2017 ലേക്ക്

thondi-muthal009

മലയാളത്തിൽ നിന്ന് ’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ടൊറന്റോ റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2017 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പുതുമുഖ നായിക നിമിഷ സജയനുമാണ് സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂപ്പർഹിറ്റ് ചിത്രം ’മഹേഷിന്റെ പ്രതികാര’ത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒരുമിച്ച സിനിമ കൂടിയാണിത്.

ബിജിബാലിന്റെതാണ് സംഗീതം. സംവിധായക കുപ്പായം അഴിച്ചുവച്ച് രാജീവ് രവി ക്യാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ’നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്. പത്രപ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചിത്രസംയോജനം കിരൺദാസ്.