Friday 22 March 2019 02:42 PM IST : By സ്വന്തം ലേഖകൻ

ഇതിലും മികച്ച കാസ്റ്റിങ് സ്വപ്നങ്ങളിൽ മാത്രം!

tcr09

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും നായകന്മാരാകുന്ന ’തൃശ്ശിവപേരൂര്‍ ക്ലിപ്തം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നായകന്മാരുടെ കൗമാരം അവതരിപ്പിച്ച പുതുമുഖ താരങ്ങളെയാണ്. ബാബുരാജ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ശ്രീജിത്ത് രവി, ഇര്‍ഷാദ് തുടങ്ങിയവരുടെ ചെറുപ്പം അവതരിപ്പിച്ച കുട്ടി താരങ്ങളെ കണ്ടാൽ ഇവരുടെ യഥാർത്ഥത്തിലുള്ള ചെറുപ്പമാണെന്നേ പറയൂ.. അത്രയ്ക്കുണ്ട് നടന്മാരും ഈ താരങ്ങളും തമ്മിലുള്ള സാമ്യം.   

1980 ലെ തൃശ്ശൂര്‍ മോഡല്‍ സ്‌കൂള്‍ കാലം മുതല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംവിധാനം രതീഷ് കുമാറാണ്. പി എസ് റഫീഖിന്റേതാണ് രചന. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും. ഫരീദ് ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് ’തൃശ്ശിവപേരൂര്‍ ക്ലിപ്തം’ നിര്‍മ്മിച്ചിരിക്കുന്നത്.