Thursday 11 April 2019 03:32 PM IST : By സ്വന്തം ലേഖകൻ

ടൊവീനോയുടെ ആദ്യ ലിപ് ​ലോക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

tovino-abhi

ടൊവീനോ തോമസ് നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പിയാ ബാജ്‌പേയിയാണ് ചിത്രത്തിൽ ടൊവീനോയുടെ നായികയായെത്തുന്നത്. സിനിമയ്‌ക്ക് വേണ്ടി ടൊവീനോ ആദ്യമായി ലിപ് ലോക്ക് ചുംബനത്തിനും തയ്യാറായതായി റിപ്പോർട്ടുകളുണ്ട്. മലയാളം, തെലുങ്ക് തുടങ്ങിയ മറ്റു ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ’അഭിയുടെ കഥ അനുവിന്റെയും’ എന്നാണ് മലയാളത്തിലുള്ള സിനിമയുടെ പേര്. തമിഴിൽ അത് ’അഭിയും അനുവും’ എന്നാണ്.

ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായാഗ്രാഹിക എന്ന ബഹുമതി സ്വന്തമാക്കിയ ബി.ആര്‍. വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രഭു, രോഹിണി, സുഹാസിനി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. കൃഷിയെ സ്നേഹിക്കുന്ന അനുവെന്ന യുവതിയുടെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്.