Friday 22 March 2019 12:43 PM IST : By സ്വന്തം ലേഖകൻ

മണ്ടൻ ചോദ്യം ചോദിച്ച് റിപ്പോര്‍ട്ടർ, കിടിലൻ മറുപടി നൽകി ബാലതാരം; അഭിനന്ദിച്ച് സല്‍മാന്‍ ഖാന്‍

tubelight23

ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രൊമോഷനുവേണ്ടി എത്തിയതാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മുംബൈയില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സൽമാൻ ഖാനോടൊപ്പം കബീര്‍ ഖാനും സിനിമയിൽ ബാലതാരമായി അഭിനയിച്ച മാര്‍ടിന്‍ റേ ടാംഗുവും പങ്കെടുത്തു. അപ്പോഴാണ് മിടുക്കനായ മാര്‍ട്ടിന്‍ റേയോട് ആദ്യമായാണോ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന റിപ്പോര്‍ട്ടറുടെ ചോദ്യം.

മാധ്യമ പ്രവർത്തകന്റെ ചോദ്യം ആദ്യം മാര്‍ട്ടിന്‍ ടാംഗുവിന് പിടികിട്ടിയില്ല. ഇതോടെ കുട്ടിക്ക് സൽമാൻ ഖാൻ കാര്യം വിശദീകരിച്ചു നൽകി. ചോദ്യം മനസ്സിലായതോടെ ടാംഗു നല്ല കിടിലൻ മറുപടി തന്നെ റിപ്പോർട്ടറോട് പറഞ്ഞു.

"ഞാന്‍ ഇന്ത്യയിലാണല്ലോ ജീവിക്കുന്നത്, പിന്നെങ്ങനെ ആദ്യമായി ഇന്ത്യയിലേക്ക് വരുമെന്ന് അല്പം പരിഹാസത്തോടെ ടാംഗു ചോദിച്ചു. കുട്ടിയുടെ ഉത്തരത്തെ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സൽമാൻ ആണെങ്കിലോ ടാംഗുവിനെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. രസകരമായ വിഡിയോ കാണാം;